Thiruvambady

മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാന; വ്യാപക കൃഷിനാശം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയെത്തി. ബുധനാഴ്ച രാത്രിയാണ് ഇരുവഴിഞ്ഞിപ്പുഴ നീന്തിക്കടന്ന് ഒറ്റയാനെത്തിയത്. അങ്ങാടിയോടുചേർന്ന കൃഷിഭൂമിയിലെ അൻപതോളം വാഴകൾ നശിപ്പിച്ചു. നടുവിലേക്കുറ്റ് മാത്യു പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന ഭൂമിയിലാണ് കാട്ടാന നാശംവിതച്ചത്. കുലച്ചതും കുലക്കാൻ പ്രായമായ വാഴകളുമാണ് കാട്ടാന നശിപ്പിച്ചത്. കണിയാട് വനമേഖലയിൽനിന്നാണ് ഇവിടേക്ക് ഇടയ്ക്കിടെ കാട്ടാനയെത്തുന്നത്.

രണ്ടുവർഷം മുൻപ് തൊട്ട്‌ സമീപസ്ഥലമായ മൈനാവളവിൽ മുള്ളൻപന്നിയുടെ കുത്തേറ്റ് ചത്തനിലയിൽ പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന്‌ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും നഷ്ടപരിഹാരത്തുക അനുവദിക്കാൻ കാലതാമസം നേരിടുകയാണെന്നും കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വനംമന്ത്രി നേരിട്ട് ഇടപെടണമെന്നും ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ കർഷകരെ അണിനിരത്തി ആനക്കാംപൊയിൽ ഇടത്തറ ഫോറസ്റ്റ് സെക്‌ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. നിയോജമണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി അധ്യക്ഷനായി.
മനോജ് വാഴേപ്പറമ്പിൽ, ബാബു കളത്തൂർ, രാജു അമ്പലത്തിങ്കൽ, മഞ്ജു ഷിബിൻ, സജോ പടിഞ്ഞാറേകുറ്റ്, ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, ജുബിൻ മണ്ണുകുശുമ്പിൽ, സോണി മണ്ഡപത്തിൽ, ഷിബിൻ കുരിയിക്കാട്ടിൽ, ബിനു സി. കുര്യൻ, സിജിമോൻ കൊച്ചുപ്ലാക്കൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button