Mukkam

പൊറ്റശ്ശേരിയിൽ കാർഷികോത്സവം സംഘടിപ്പിച്ചു

മുക്കം: ഓൾ കേരള ഊർച്ച കമ്മറ്റിയും പൊറ്റശ്ശേരി കാർഷിക ജനകീയ കൂട്ടായ്മയും സംയുക്തമായി ഗ്രാമീണതയുടെ അടയാളങ്ങളായിരുന്ന വയലും, കന്ന് പൂട്ടും, കണ്ടം നന്നാക്കലും, ഊർച്ചയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ധേശത്തോടെ കാർഷികോത്സവം സംഘടിപ്പിച്ചു.

നാട്ടിലെ മുതിർന്ന കന്ന് പുട്ടി കർഷകരായ മുഹമ്മദ് അമ്പലകണ്ടി, കുഞ്ഞാമു അമ്പലത്തിങ്ങൽ, കുട്ടിഹസ്സൻ കൈക്കലാട്ട്, ഒടമ്പൻ കുട്ടിഹസ്സൻ, അഹമ്മദ്കുട്ടി കണ്ണങ്ങര എന്നിവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നായി ഇരുപതോളം ജോഡി കന്നുകൾ കാർഷികോത്സവത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button