Kodiyathur

പാഠ്യ പദ്ധതിയിലെ ഒളിഅജണ്ടകളെ കരുതിയിരിക്കണം: വിസ്ഡം സ്റ്റുഡന്റ്സ്

കൊടിയത്തൂർ: പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ പേരിൽ ധാർമ്മികതയ്ക്കും സംസ്കാരത്തിനുമെതിരായ നവലിബറൽ ചിന്താഗതികളും മതനിരാസവും ഒളിച്ചു കടത്താനുള്ള ആസൂത്രിത ശ്രമങ്ങളെ തിരിച്ചറിയണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് അൽവാൻ വിന്റർ ക്യാമ്പ് ആവശ്യപ്പെട്ടു. ചെറുപ്രായത്തിലുള്ള വിദ്യാർത്ഥികളെപ്പോലും ലഹരിക്കെണിയിൽപ്പെടുത്തുന്ന മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും, ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയും വേണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ: സുഫിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രീൻ വാലി സ്കൂളിൽ നടന്ന ക്യാമ്പിൽ മുസ്തഫ മദനി മമ്പാട്, ഷാബിൻ പാലത്ത്, മർസൂഖ് അൽ ഹിക്മി, ഡോ: മുബീൻ, അസ്‌ലം ബേപ്പൂർ, ഇംതിയാസ് തിരുവമ്പാടി എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി. ബർജീസ് ഫവാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ ചെറുവാടി, കബീർ വി.കെ, മുസ്‌ലിഹ് വി.കെ, ശുഹൈബ് കൊടിയത്തൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button