Thiruvambady

മാസ്ഡികോസ് സൊസൈറ്റി ഉദ്ഘാടനം ഇന്ന്

തിരുവമ്പാടി: കോഴിക്കോട് ജില്ലയിലെ കായികമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സഹകരണമേഖലയിൽ തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന മാസ്ഡികോസ് സൊസൈറ്റിയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3:30ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും.

വരുംതലമുറയെ കായികക്ഷമതയുള്ളവരാക്കി മാറ്റാൻ വിപുലമായ പദ്ധതികളാണ് സൊസൈറ്റി ആവിഷ്കരിച്ചിട്ടുള്ളത്. ചെറുപ്രായത്തിൽത്തന്നെ കായികക്ഷമത വളർത്തുന്ന വിദ്യാഭ്യാസപദ്ധതികൾ സഹകരണപ്രസ്ഥാനങ്ങളുടെയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും സർക്കാർ, സർക്കാർ നിയന്ത്രിത ഏജൻസികൾ, മറ്റു ഇതരസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെയും സഹകരണത്തോടെ നടപ്പാക്കും.

Related Articles

Leave a Reply

Back to top button