Kozhikode

കര്‍ഷകരുടെ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റാം; സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡി നല്‍കുന്നു

കോഴിക്കോട്: നിലവില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നതും അഗ്രികണക്ഷന്‍ ഉളളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ 60 ശതമാനം സബ്‌സിഡി നല്‍കുന്നു. ഒരു എച്ച്പി പമ്പിന് ഒരു സം എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കും.

ഒരു സം വാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി ആയി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കിയാല്‍ നിലവിലുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റാം. ഒരു സം ന് 100 സ്‌ക്വയര്‍ ഫീറ്റ് എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലംമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. സോളാര്‍ പാനലില്‍ നിന്നും ദിവസവും സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ച് 3-5 യൂണിറ്റ് വൈദ്യുതി ലഭിക്കും.

താല്പര്യമുള്ളവര്‍ അനെര്‍ട്ടിന്റെ അതത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (ഒരുഎച്ച്.പി – 10 എച്ച്.പി) എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കാം. ഒരു എച്ച്പി- 10 എച്ച്പി വരെയുളള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താം. കണക്ഷന്‍ ഉള്ള പമ്പുകള്‍ക്ക് മാത്രമാണ് ഈ സബ്‌സിഡിക്ക് അര്‍ഹതയുള്ളു.

Related Articles

Leave a Reply

Back to top button