Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച

കോടഞ്ചേരി :കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ 1994 എസ്എസ്എൽസി ബാച്ച് സ്കൂൾ മുറ്റം ഗ്രൂപ്പിന്റെ സിൽവർ ജൂബിലി ആഘോഷം 28 ന് ശനിയാഴ്ച കോടഞ്ചേരിയിൽ നടക്കും. സെന്റ് ജോസഫ് എൽപി സ്കൂളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ.
സിൽവർ ജൂബിലി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം സെന്റ് ജോസഫ് എൽപി സ്കൂൾ പ്രധാനാധ്യാപകൻ കെസി തങ്കച്ചൻ നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് വിവിധമേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.
ഗ്രൂപ്പിലെ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളോടൊപ്പം കലോൽസവ വേദികളിൽ വിജയം നേടിയ കുട്ടികളുടെ ആകർഷകങ്ങളായ പരിപാടികളും നടക്കും._






