Mukkam
മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് കൊടിയേറി

മുക്കം: മലയോരനാടിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് അഗസ്ത്യൻമുഴിയിൽ കൊടിയേറി. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി കൊടിയേറ്റ് നടത്തിയത്. മത്തായി ചാക്കോ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ തൊണ്ടിമ്മൽ ഇരുവഴിഞ്ഞി സ്റ്റേഡിയത്തിലാണ് ഫെസ്റ്റ് നടക്കുക.
ചടങ്ങിൽ മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു, ഫെസ്റ്റ് കൺവീനർ വി.കെ വിനോദ്, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദ്നി, പ്രശോഭ് പെരുമ്പടപ്പിൽ, വി കുഞ്ഞൻ, ദീപു പ്രേംനാഥ്, വേണു, പി പ്രേമൻ, അബ്ദുൾ ഗഫൂർ, ഷാഹുൽ ഹമീദ്, സിഗ്നി ദേവരാജ്, സുകുമാരൻ ഇരുൾകുന്നുമ്മൽ, സി.ടി നളേശൻ, രാജീവ് തുടങ്ങിയവർ സംസാരിച്ചു.






