Mukkam

പെൺകുട്ടികൾക്ക് ആയോധന പരിശീലന പരിപാടിയുമായി മുക്കം നഗരസഭ

മുക്കം: പെൺകുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം നഗരസഭ ആയോധന പരിശീലന പരിപാടിയുമായി രംഗത്ത്. ആക്രമണങ്ങളെ ആയോധന പരിശീലനത്തിലൂടെ കായികമായും മാനസികമായും നേരിടാൻ പെൺകുട്ടികളെ സജ്ജരാക്കുക, സ്വയംപര്യാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആയോധന പരിശീലന പരിപാടിയായ ‘ആർച്ച’ നടപ്പാക്കുന്നത്.

അഞ്ചാം ക്ലാസ് മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ചേന്ദമംഗലൂർ ഫിർദൗസ് സാംസ്കാരിക നിലയത്തിൽ നടന്ന പരിശീലന പരിപാടി മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ സാറാ കൂടാരത്തിൽ, അബ്ദുൾ ഗഫൂർ, ഷെഫിഖ് മാടായി, നൗഷിന, ട്രെയിനർ എം രാജൻ, ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന, സുബൈദതുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button