Thiruvambady
തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ, 23 പേർക്ക് രോഗമുക്തി

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ രോഗമുക്തി നേടി. ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 11, 14 ഓരോ വ്യക്തികൾ വീതം.
വാർഡ് 9ൽ 3 പേർ.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് 263 പേർക്ക് കോവാക്‌സിൻ സെക്കൻഡ് ഡോസ് നൽകി. നാളെ വാക്സിനേഷൻ ഉണ്ടായിരിക്കുന്നതല്ല. വാക്സിൻ ലഭ്യമാകുന്നതനുസരിച്ച് വാക്സിനേഷൻ പുനരാരംഭിക്കുന്നതാണ്.
നാളെ തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് വാർഡ് ആർ ആർ ട്ടി മാർ തിരഞ്ഞെടുത്തവർക്ക് ആന്റിജൻ, ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്തപ്പെടും.






