Pullurampara
പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡ് വീണ്ടും താൽക്കാലികമായി അടച്ചു

പുല്ലൂരാംപാറ: പള്ളിപ്പടി – പൊന്നാംങ്കയം റോഡിൽ പുതുക്കി നിർമ്മിച്ച മുരിങ്ങയിൽ പാലത്തിൻ്റെ അപ്രോച്ച് റോഡിൻ്റെ കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഒരാഴ്ചത്തേയ്ക്ക് താൽക്കാലികമായി നിരോധിച്ചു എന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അസി.എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മുരിങ്ങയിൽ പാലത്തിൻറെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിൻറെ പ്രവർത്തനങ്ങൾ കൂടി പൂർത്തിയായെങ്കിൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണ സജ്ജമാക്കുകയുള്ളൂ. വരും ദിവസങ്ങളിൽ തന്നെ പാലം പൂർണമായി തുറന്നു കൊടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.







