Mukkam

എൻ.എസ്.എസ് വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി

മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ഒന്നാം വർഷ വിദ്യാർഥികൾ മുക്കം മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തി.ജലയാനം പദ്ധതിയുടെ ഭാഗമായി
നടന്ന പരിപാടിയിൽ മുളഞ്ചോലയിലെ
മണ്ണു നീക്കുകയും മുള സംരക്ഷണത്തിനും കരയിടിച്ചിൽ തടയുന്നതിനും വിവിധ പ്രവൃത്തികൾ വിദ്യാർഥികൾ നടത്തുകയും ചെയ്തു.

2019ലെ പ്രളയാനന്തരവും ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എൻ.എസ്.എസ് ഇവിടെ ശുചീകരണവും സൗന്ദര്യവൽക്കരണവും നടത്തിയിരുന്നു. ഈ വർഷം എൻ്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ നടത്തിയ ഇരുവഴിഞ്ഞി റിവർ സമ്മിറ്റിലേക്ക് പുഴയോര നിവാസികളുടെ സർവ്വേ നടത്തിയതും എൻ.എസ്.എസ് ആയിരുന്നു.മുളഞ്ചോല ശുചീകരണവും സൗന്ദര്യവൽക്കരണവും വനമിത്ര അവാർഡ് ജേതാവ് ദാമോദരൻ കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു.


പ്രോഗ്രാം ഓഫീസർ എസ്. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. ലീഡർമാരായ അസീൽ മുഹമ്മദ്, നവ്യാ സന്തോഷ്, റിയ അഞ്ചും, നിഷാൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button