Koodaranji

കൂമ്പാറയിൽ കാട്ടുതീ ബോധവത്കരണ ക്ലാസും റാലിയും നടത്തി

കൂടരഞ്ഞി: കേരള വനംവകുപ്പ് കോഴിക്കോട് ഡിവിഷൻ താമരശ്ശേരി റേഞ്ച് പീടികപ്പാറ സെക്ഷനും കൂമ്പാറ ഫാത്തിമാബി മെമ്മോറിയാൽ ഹയർ സെക്കണ്ടറി സ്‌കൂളും സംയുക്തമായി കാട്ടുതീ ബോധവത്കരണ ക്ലാസും റാലിയും‌ സംഘടിപ്പിച്ചു.

പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ ക്ലാസുകൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസർ മുഖ്യാതിഥിയായി. സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ്‌ ബഷീർ, അധ്യാപകരായ ആഷിം കുട്ടി, റിയക്കത്തു അലി, വനംവകുപ്പ് ഉദ്യോഗസ്ഥരായ ബാബു, കെ ശിവകുമാർ, മുഹമ്മദ്‌ സി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button