Mukkam

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭക്ക് തുടക്കം കുറിച്ചു

മുക്കം: അഞ്ച് വർഷ കാലയളവിൽ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴിൽ സഭക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. അയൽകൂട്ട മാതൃകയിൽ നടത്തുന്ന തൊഴിൽ സഭയുടെ ഭാഗമായി നടത്തിയ പരിപാടിയിൽ കെ ഡിസ്ക്, സംരംഭകർ, സംരംഭകത്വ താത്പര്യമുള്ളവർ, വിവിധ പ്രാദേശിക തൊഴിലുകളിൽ ഏർപ്പെടുന്നവർ, കെ ഡിസ്കിൽ വീടുകളിൽ നേരിട്ട് കുടുംബശ്രീ മുഖേന രജിസ്റ്റർ ചെയ്ത അഭ്യസ്ഥവിദ്യരായ തൊഴിലന്വേഷകർ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് അന്വേഷകരെ നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്.

തൊഴിൽസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളായ ആയിഷ ചേലപ്പുറം, ദിവ്യ ഷിബു, ഗ്രാമപഞ്ചായത്തംഗം ടി.കെ അബൂബക്കർ, സി.ഡി.എസ് ചെയർപേഴ്സൺ കെ.ആബിദ, റിനീഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ സെഷനുകളിലായി
സംരംഭകരായ അസീസ് മാസ്റ്റർ,
പി.വി ഉബൈദ്, കില ട്രെയ്നർ
നിസാർ പെരുമണ്ണ, നാസർ തുടങ്ങിയവർ ക്ലാസ്സുകളെടുത്തു.

Related Articles

Leave a Reply

Back to top button