Kodanchery
ചെമ്പുകടവ് ഗവ.യു.പി സ്കൂളിൽ സീഡ് ക്ലബ് വിദ്യാർത്ഥികൾക്ക് മുരിങ്ങതൈ വിതരണം ചെയ്തു

കോടഞ്ചേരി: ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മുരിങ്ങതൈകൾ വിതരണം ചെയ്തു. പച്ചക്കറികൾ സ്വന്തമായി വീട്ടിൽ ഉല്പാദിപ്പിക്കുവാൻ വിദ്യാർത്ഥികളെ തയ്യാറാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കോടഞ്ചേരി കൃഷിഭവൻ മുഖേനയാണ് മുരിങ്ങതൈകൾ സ്കൂളിൽ വിതരണത്തിനായെത്തിച്ചത്. സ്കൂളിലെ സീഡ് യൂണിറ്റ് കൺവീനർ പ്രത്യുഷ് കണ്ണൂർ, അധ്യാപകരായ അനീഷ് എബ്രഹാം, കവിത, ലുലു മീരാൻ, അനു ജോബിഷ്, സാക്കിറ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.






