Koodaranji
കൂടരഞ്ഞിയിൽ പാലിയേറ്റിവ് കെയർ ദിനാചരണം നടത്തി

കൂടരഞ്ഞി: അഭയ പാലിയേറ്റിവ് കെയർ, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം, സെന്റ് സെബാസ്റ്റ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൂടരഞ്ഞിയിൽ പാലിയേറ്റിവ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ ആരോഗ്യ പ്രവർത്തകർ, പാലിയേറ്റിവ് കെയർ പ്രവർത്തകർ, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ആശവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാരായ വി.എസ് രവി, റോസ്ലി ജോസ്, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ്, അഭയ പാലിയേറ്റിവ് കെയർ പ്രസിഡന്റ് ജോർജ് അരുവിയിൽ, ബേബി വെണ്ണായപ്പിള്ളിയിൽ, ജോസ് പുളിമുട്ടിൽ, റെജി വടക്കേത്തടം, ലത്തീഫ് തൊണ്ടിപ്പറമ്പിൽ, എത്സമ്മ മാണി, ബൈജു ജോൺ, വി.എം.മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







