Mukkam

സംസ്ഥാന സ്കൂൾ കലോത്സവം: ഹോണസ്റ്റി സ്റ്റോറിലൂടെ വിത്ത് പേനകൾ വിറ്റ് ലഭിച്ച പണം ഗ്രെയിസ് പാലിയേറ്റീവ് കെയറിന് കൈമാറി

മുക്കം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എൻ.എസ്.എസ് സ്റ്റാളിൽ നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹോനെസ്റ്റി സ്റ്റോറിലൂടെ വിത്ത് പേനകൾ വിറ്റ് ലഭിച്ച തുക മുക്കം ഗ്രേസ് പാലിയേറ്റീവിലെ ഭിന്നശേഷിക്കാർക്ക് കൈമാറി. 1920 പേനകളാണ് സ്റ്റാളിൽ നിന്നും വിൽപ്പന നടത്തിയത്. നീലേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങ് മുക്കം നഗരസഭ കൗൺസിലർ എം.കെ യാസർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കോഴിക്കോട് ജില്ലാ കൺവീനർ എം.കെ ഫൈസൽ മുക്കം ഗ്രേസ് പാലിയേറ്റീവ് പ്രസിഡണ്ട് ശരീഫുദ്ധീൻ മാസ്റ്റർക്ക് തുക കൈമാറി.

സത്യസന്ധത പ്രചരിപ്പിക്കുക, പ്രകൃതി സംരക്ഷിക്കുക, ഭിന്നശേഷിക്കാർക്ക് താങ്ങാകുക എന്നീ ലക്ഷ്യങ്ങളോടെ കൂമ്പാറ സ്വദേശിയായ സുബൈർ പ്രത്യേക രീതിയിൽ രൂപകൽപ്പന ചെയ്ത സ്റ്റോറിൽ മുക്കം ഗ്രേസ് പാലിയേറ്റീവ് കെയർ യൂണിറ്റിലെ പത്തോളം ഭിന്നശേഷിക്കാർ നിർമ്മിച്ച വിത്ത് പേനകളാണ് കോഴിക്കോട് ജില്ലയിലെ വിവിധ എൻ.എസ്.എസ് യൂണിറ്റുകളിലെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ വിൽപ്പന നടത്തിയത്. പൊതുജന ശ്രദ്ധ നേടിയ സ്റ്റാളിൽ എം.എൽ.എമാർ, രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.

Related Articles

Leave a Reply

Back to top button