Thiruvambady

പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം

തിരുവമ്പാടി: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉല്ലാസയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കെയറിനു കീഴിലുള്ള രോഗികളും കുടുംബങ്ങളും ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ആശവർക്കർമാരുമടങ്ങുന്ന സംഘമാണ് ഉല്ലാസ യാത്രയിൽ പങ്കാളികളായത്. കോഴിക്കോട് പ്ലാനിറ്റോറിയം, ബീച്ച്, ബേപ്പൂർ തുറമുഖം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ, ഡോ.ഫെസിന ഹസ്സൻ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ മുഹമ്മദ് മുസ്തഫ കെ.എം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഗ്രാമപഞ്ചായത്ത് അംഗം ബീന, ഷൗക്കത്തലി, പാലിയേറ്റിവ് നഴ്സ് ലിസി ടി.എ, എഫ്.എച്ച്.സി ജീവനക്കാരായ ലിംന ഇ.കെ, മുഹമ്മദ് ഷമീർ പി, ശ്രീജിത്ത് കെ.ബി, ശോഭന സി.ടി, സുഭദ്ര, വളണ്ടിയർമാരായ അഷ്റഫ്, ജിൻസ് തുടങ്ങിയവർ വിനോദയാത്രക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button