Mukkam

മുക്കം ഫെസ്റ്റ് പ്രചരണാർത്ഥം കൂട്ടവര സംഘടിപ്പിച്ചു

മുക്കം: ജനുവരി 19ന് ആരംഭിക്കുന്ന മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിന്റെ പ്രചരണാർത്ഥം കൂട്ടവര സംഘടിപ്പിച്ചു. മുക്കം സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടന്ന കൂട്ടവരയ്ക്ക് സിഗ്നി ദേവരാജ് നേതൃത്വം നൽകി.

ക്യാമൽ ഇന്റർനാഷണൽ അവാർഡ് ജേതാവ് ദേവസ്യ ദേവഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. സുരേഷ് ഉണ്ണി പൊയിൽക്കാവ്, വി.കെ ശങ്കരൻ, ബബീഷ് നൊച്ചാട്, മേരി എർമിന, സാഹിന തിരുവമ്പാടി തുടങ്ങി 26 പ്രമുഖ ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.

മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.കെ വിനോദ്, ടി വിശ്വനാഥൻ, പ്രശോഭ് കുമാർ പെരുമ്പടപ്പിൽ, പ്രജിത, ജോഷില, അശ്വതി സനോജ്, നാസർ, സുഭാഷ് മാടാരി, കെ.ടി നളേശൻ, സലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button