Kodanchery
കോടഞ്ചേരി ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് വീൽ ചെയറും ഫ്രിഡ്ജും നൽകി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മൈക്കാവിൽ പ്രവർത്തിച്ചുവരുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് താമരശ്ശേരി റോട്ടറി ഇന്റർനാഷണൽ ക്ലബ്ബ് വീൽചെയറും ഫ്രിഡ്ജും സംഭാവന ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി റോട്ടറി ഇന്റർനാഷണൽ താമരശ്ശേരി പ്രസിഡന്റ് മനോജ് ജേക്കബിൽ നിന്ന് വീൽചെയറും ഫ്രിഡ്ജും ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡ് മെമ്പർ ചിന്നമ്മ മാത്യു, ജോജി ജോൺ, ജോഷി സ്കറിയ, സിജോ കെ, ജോൺസൺ, ജോണി ജോസഫ്, ജാസ്മിൻ കെ തുടങ്ങിയവർ സംസാരിച്ചു.







