Mukkam

നായനാർ മന്ദിരവും മത്തായി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും ഉദ്ഘാടനം ചെയ്തു

മുക്കം: സി.പി.ഐ(എം) തേക്കുംകുറ്റി ബ്രാബ് പൂർത്തീകരിച്ച നായനാർ മന്ദിരവും മത്തായി ചാക്കോ സ്മാരക ചാരിറ്റബിൾ ട്രസ്റ്റും കേന്ദ്രകമ്മറ്റി അംഗവും എം.എൽ.എയുമായ കെ.കെ ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.കെ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ രമേശ് ബാബു പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് നായനാരുടെ ചിത്രം അനാച്ഛാദനം ചെയ്തു.

തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവർ സംസാരിച്ചു. കിടപ്പ് രോഗികൾക്കുള്ള പാലിയേറ്റീവ് പരിചരണം, വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്ക് കലാ-കായിക-പഠന മേഖലയിൽ ഉന്നമനത്തിനുള്ള പദ്ധതികൾ എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ടായിരിക്കും ട്രസ്റ്റിന്റെ പ്രവർത്തനമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button