Kodanchery

കോടഞ്ചേരിയിൽ കർഷകർക്ക് പച്ചക്കറി വിത്തും ജൈവവള കീടനാശിനി കിറ്റും വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിലെ ‘ഞങ്ങളും കൃഷിയിലേക്ക്’ പച്ചക്കറി കൃഷി വികസന പ്രോജക്ടിൽ ഉൾപ്പെടുത്തി കർഷകർക്ക് പച്ചക്കറി വിത്തും ജൈവവള കീടനാശിനി കിറ്റും വിതരണം ചെയ്തു. പഞ്ചായത്തിലെ 750 വനിത കർഷകർക്ക് കിറ്റ് വിതരണം ചെയ്യും. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, ഏലിയാമ്മ കണ്ടത്തിൽ, കാർഷിക വികസന സമിതി അംഗങ്ങളായ കെ.വി ജോസഫ്, കെ കേശവൻ, മോഹനൻ തിനവിളയിൽ, ജനാർദ്ദനൻ പറശ്ശേരിപറമ്പിൽ, ജോയ് നെടുമ്പള്ളി, കൃഷി ഓഫീസർ രമ്യാ രാജൻ, കൃഷി അസിസ്റ്റുമാരായ റെനീഷ് എം, സജിത്ത് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button