Kodiyathur

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തിലെ ഇന്റർലോക്ക് പ്രവൃത്തി പൂർത്തിയായി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 437000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയിഷ ചേലപ്പുറത്ത്, എം.ടി റിയാസ്, ടി.കെ അബൂബക്കർ, മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, കെ.പി അബ്ദുറഹിമാൻ, അബ്ദുസമ്മദ് കണ്ണാട്ടിൽ, പി.എം നാസർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button