Kodiyathur
അശാസ്ത്രീയ ഡ്രൈനേജ് നിർമാണം; പൊളിച്ചുമാറ്റാൻ എം.എൽ.എയുടെ നിർദേശം

കൊടിയത്തൂർ: മണാശ്ശേരി-കൊടിയത്തൂർ-ചുള്ളിക്കാപറമ്പ് റോഡ് പ്രവർത്തിയുടെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ അശാസ്ത്രീയമായി നിർമ്മിച്ച ഡ്രൈനേജ് പൊളിച്ചുമാറ്റാൻ ലിന്റോ ജോസഫ് എം.എൽ.എയുടെ നിർദേശിച്ചു.
കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിലെ തിരക്കും വാഹനങ്ങളുടെ ബ്ലോക്കും പരിഗണിച്ച് നാൽകവലയിൽ റോഡിന്റെ വീതി കൂട്ടി ഡ്രൈനേജ് മാറ്റിസ്ഥാപിക്കാൻ എം.എൽ.എ ഇടപെടുകയും സ്ഥലം സന്ദർശിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയുമാണ് ചെയ്തത്.







