Kodanchery

വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് സപത്ദിന ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു

കോടഞ്ചേരി: 2022 ഡിസംബർ 26 തിങ്കളാഴ്ച രാവിലെ 9 മുതൽ കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്‌കൂളിൽ ആരംഭിച്ച വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് സപത്ദിന ക്യാമ്പ് 2023 ജനുവരി 1 ഉച്ചയ്ക്ക് 2 മണിയോടെ അവസാനിച്ചു. പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റിൻ എൻ.എസ്.എസ് പതാക താഴ്ത്തി ക്യാമ്പിന് സമാപനം കുറിച്ചു. കേന്ദ്ര യുവജനകാര്യമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്ന വിഷയമായ ‘വെളിച്ചം’ എന്നതാണ് ക്യാമ്പിന്റെ പൊതുവിഷയമായി തിരഞ്ഞെടുത്തിരുന്നത്.

ഫലവൃക്ഷത്തൈകൾ നടൽ, കില്ലാടി പാവ നിർമ്മാണവും വിതരണവും, അടുക്കളത്തോട്ട നിർമ്മാണം, ചവിട്ടികളുടെയും സോപ്പുകളുടെയും നിർമ്മാണം, വയോജന സന്ദർശനം, ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ്‌, കൗമാരക്കാരുടെ പ്രശ്നങ്ങളും ആത്മഹത്യാ പ്രവണതയ്ക്കുമെതിരെ ഓറിയന്റേഷൻ ക്ലാസ്സ്, ലഹരിക്കെതിരെ തെരുവുനാടകം, പരിസര ശുചീകരണം, ബോധവൽക്കരണ ക്ലാസുകൾ, സ്വച്ഛത, പക് വാഡ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് വിദ്യാർത്ഥികൾ ക്യാമ്പിൽ നടപ്പിലാക്കി പൂർത്തീകരിച്ചത്.

സ്‌കൂൾ അങ്കണത്തിലെ ഓപ്പൺ സ്റ്റേജ് പെയിന്റ് ചെയ്ത് ലഹരി വിരുദ്ധ സന്ദേശങ്ങടങ്ങിയ ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയത് ക്യാമ്പിലെ ശ്രദ്ധേയമായ പ്രവർത്തനമായി മാറി. മികച്ച ക്ലാസ്സുകളും വൈവിധ്യം നിറഞ്ഞ കൾച്ചറൽ പ്രോഗ്രാമുകളും ഗ്രൂപ്പ്‌ തിരിഞ്ഞുള്ള ഭക്ഷണം പാചകം ചെയ്യലും പൊതു ജോലികളും വിദ്യാർഥികൾക്ക് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു.

Related Articles

Leave a Reply

Back to top button