Thiruvambady

തിരുവമ്പാടി മണ്ഡലത്തിലെ 312 കുടുംബങ്ങൾക്ക് പട്ടയം വിതരണം ഏപ്രിൽ 21ന്; മന്ത്രി കെ രാജൻ നിർവഹിക്കും

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പട്ടയമില്ലാത്ത കുടുംബങ്ങൾക്ക് ഏപ്രിൽ 21 ന് ബഹു. റവന്യു വകുപ്പ് മന്ത്രി കെ രാജൻ പട്ടയം വിതരണം നിർവഹിക്കും. തിരുവമ്പാടി മണ്ഡലത്തിൽ മാത്രം 312 പട്ടയങ്ങൾ കുടുംബങ്ങൾക്ക് വിതരണം ചെയ്യും.

തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പട്ടയമേള വിജയമാക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജനപ്രതിനിധികളെയും, രാഷ്ട്രീയ നേതാക്കളെയും ഉൾപ്പെടുത്തിയാണ് സംഘാടക സമിതി രൂപീകരിച്ചത്.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോസ് മാവറ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button