Koodaranji
മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

കൂടരഞ്ഞി: മുസ്ലിംലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായി എൻ.ഐ അബ്ദുൾ ജബ്ബാറും ജനറൽ സെക്രട്ടറിയായി ആലി മുതുകോടനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ഷാജി തെക്കൻഞ്ചേരിയിൽ, കബീർ പുത്തൻവീട്ടിൽ, സലീം പാലയാംപറമ്പിൽ, ജാഫർ അമ്പലഞ്ചേരി, ഷംസുദ്ദീൻ കൂമ്പാറ, ബഷീർ ഇല്ലിക്കൽ, ബഷീർ ചെറുവറ്റപൊയിൽ തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് റിട്ടേണിംഗ് ഓഫിസർമാരായ സി.എ മുഹമ്മദ്, പി.ജി മുഹമ്മദ് എന്നിവർ കമ്മറ്റി രൂപീകരണ നടപടികൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സി.കെ കാസിം, വി.എ നസീർ, അബ്ദുൾ റഷീദ് ഖാസിമി, ആലി മുതുകോടൻ തുടങ്ങിയവർ സംസാരിച്ചു.







