Mukkam
മുക്കം നഗരസഭ മെറിറ്റോറിയസ് സ്കോളർഷിപ്പ് വിതരണം ചെയ്തു

മുക്കം: നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായുള്ള പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് സ്കോളർഷിപ്പ് തുക വിതരണം ചെയ്തു. 2022–23 സാമ്പത്തിക വർഷം ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ കോഴ്സ് എന്നിവ പഠിക്കുന്ന 147 കുട്ടികൾക്കാണ് തുക വിതരണം ചെയ്തത്. 62 ആൺകുട്ടികൾക്കും 85 പെൺകുട്ടികൾക്കുമായി 3365000 രൂപയാണ് വിതരണം ചെയ്തത്.
സ്കോളർഷിപ് വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.ടി.ബാബു നിർവഹിച്ചു. ഡെപ്യൂട്ടി ചെയർ പേഴ്സൻ അഡ്വ. ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എം.കെ ഹസീല, വി കുഞ്ഞൻ മാസ്റ്റർ, അബ്ദുൾ മജീദ്, പ്രജിത പ്രദീപ്, എ കല്യാണിക്കുട്ടി, വേണുഗോപാലൻ, വേണു കല്ലുരുട്ടി, മധുമാസ്റ്റർ, ഫാത്തിമ കൊടപന തുടങ്ങിയവർ സംസാരിച്ചു.







