Thiruvambady
തൊണ്ടിമ്മൽ കോളനി നടപ്പാത ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തൊണ്ടിമ്മൽ കോളനിയിലേക്കുള്ള 200 മീറ്റർ നടപ്പാത പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച പ്രസ്തുത നടപ്പാത കോളനിയിലുള്ള അൻപതോളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകും.
വാർഡ് മെമ്പർ കെ ആർ ഗോപാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ജയപ്രസാദ്, സദാനന്ദൻ, കെ ഉഷ എന്നിവർ പങ്കെടുത്തു.







