KoodaranjiKoombaraSpecial

സഹപാഠിക്ക് വീട് നിർമിച്ചു നൽകി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ‌ഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്

കൂടരഞ്ഞി: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നല്ല പാഠങ്ങൾ കുറിച്ച് സഹപാഠിക്ക് വീട് വെച്ച് നൽകി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ‌ഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. കഴിഞ്ഞ ഒക്ടോബറിൽ ഇതേ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ 2 ലക്ഷം രൂപ സമാഹരിച്ച് ബാങ്കിൽ അടച്ച് ആധാരം തിരിച്ചെടുത്ത് നൽകിയിരുന്നു ഇവർ.

നിർധന കുടുംബാംഗമായ സഹപാഠിയുടെ പിതാവ് വീട് പണിയാനായി ആധാരം വച്ച് ബാങ്ക് വായ്പ എടുക്കുകയും പിന്നീട് പിതാവ് രോഗബാധിതനായതോടെ വീട് വയ്ക്കാനും കടം വീട്ടാനും സാധിക്കാതെ വരികയായിരുന്നു. പിതാവിന്റെ മരണശേഷം അനാഥമായ കുടുംബത്തിന്റെ അവസ്ഥ ക്ലാസ് അധ്യാപിക സ്കൂൾ എൻ.എസ്.എസ് യൂണിറ്റുമായി പങ്കുവയ്ക്കുകയും ബാധ്യത തീർത്ത് ബാങ്കിൽനിന്ന് ആധാരം എടുത്ത് കുടുംബത്തിനു കൈമാറുകയുമായിരുന്നു.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ് സംസ്ഥാന ഓഫിസർ ഡോ. ആർ.എൻ അൻസാർ വീടിന്റെ താക്കോൽ ക്ലാസ് അധ്യാപികയ്ക്കു കൈമാറി. സ്വപ്നക്കൂട് പദ്ധതിയിൽ എൻ.എസ്.എസ് യൂണിറ്റ് നിർമിച്ച് നൽകിയ അഞ്ചാമത്തെ വീടാണിത്. പി.ടി.എ പ്രസിഡന്റ് വിൽസൻ പുല്ലുവേലിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button