Kodiyathur

കൊടിയത്തൂരിൽ യൂത്ത് കോൺഗ്രസ്സ്‌ യൂണിറ്റ് സമ്മേളനം ചേർന്നു

കൊടിയത്തൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് യൂണിറ്റ് തല രൂപീകരണ സമ്മേളനം ഗോതമ്പറോഡ് ലീഡർ ഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജംഷീദ് ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഫിയാൻ ചെറുവാടി, ബഷീർ പുതിയോട്ടിൽ, സുബ്രമണ്യൻ മാട്ടുമുറി, സുബ്രമണ്യൻ കുളങ്ങര, രമേശ്, ഷഫീക് കുളങ്ങര, നൗഷാദ് അലി തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റായി സിദാൻ, സെക്രെട്ടറിയായി നൗഷാദ് അലി എന്നിവരെയും 8 അംഗ സമിതിയെയും യോഗം തെരെഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button