Thiruvambady

തൊണ്ടിമ്മൽ ഗവ:എൽ.പി സ്കൂളിൽ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി

തിരുവമ്പാടി: കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ജൈവ പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി. വെണ്ട, പയർ, വഴുതിന, തക്കാളി എന്നിവയാണ് ക്യഷി ചെയ്തിട്ടുള്ളത്.

കുട്ടികളും രക്ഷിതാക്കളുമടങ്ങിയ ഏഴ് ഗ്രൂപ്പുകളാണ് കൃഷി പരിപാലനം നടത്തിയത്. വാർഡ് മെംബർ എ.പി ബീന ഒന്നാംഘട്ട വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ സുരേഷ്, മുൻ വാർഡ് മെംബർ കെ.ആർ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button