Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 12 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടത്തപ്പെട്ട 19 പേരുടെ ആന്റിജൻ പരിശോധനയിൽ മുക്കം സ്വദേശി ഉൾപ്പെടെ നാല് പേർക്കും മറ്റ് ഇടങ്ങളിൽ പരിശോധന നടത്തിയ എട്ട് പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി ഇല്ല. പഞ്ചായത്ത് പ്രദേശത്ത് ഇപ്പോൾ 117 പേർ ചികിത്സയിൽ കഴിയുന്നു, ഇവരിൽ 95 പേരും വീടുകളിലാണ്.
ഇന്നത്തെ പോസിറ്റീവ് കേസുകൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 4, 9, 11 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ് 8ൽ 5 പേർ.
വാർഡ് 14ൽ 4 പേർ.







