Kodanchery

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ചലഞ്ച് മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി, സി.ഓ ഗ്രേസികുട്ടി വർഗീസ്, ബീന ജോസ്, സെക്രട്ടറി റോഷ്നി, വൈസ് പ്രസിഡണ്ട് ജോസ് റാപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി. ആശാകിരണം ക്യാൻസർ സഹായ പദ്ധതിയുടെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിൽ 2000 ബിരിയാണികൾ വില്പന നടത്തി.

Related Articles

Leave a Reply

Back to top button