Kodanchery
കോടഞ്ചേരി ഗവ.കോളേജ് കോമേഴ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗവ. കോളേജിൽ സൻ സാദ് കോളേജ് യൂണിയൻ 2022-23ന്റെ ഭാഗമായുള്ള കോമേഴ്‌സ് അസോസിയേഷൻ ബി.എസ്.എൻ.എൽ മൈസൂർ ടെലികോം ഡിസ്ട്രിക്ടിൽ ജൂനിയർ അക്കൗണ്ട്സ് ഓഫീസറും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ ഡോ.അബ്ദുൽ റൗഫ് ടി.കെ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ചെയർമാൻ ഷാഹുൽ ഗഫൂർ അധ്യക്ഷ്യത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വൈ.സി ഇബ്രാഹിം, പ്രൊഫ. മനോജ് കുമാർ, ഡോ. ഷബീർ കെ.പി, സുഹൈലി ഫാറൂഖ്, ഡോ. മോഹൻദാസ് എ അമൃത ബാബു തുടങ്ങിയവർ സംസാരിച്ചു.






