Koodaranji

കൂടരഞ്ഞിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് നടപ്പു വർഷത്തെ പദ്ധതി പ്രകാരം കട്ടിലുകൾ വിതരണം ചെയ്തു. കട്ടിൽ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. പട്ടിക വിഭാഗത്തിൽപെട്ടവർക്ക് അസി.സെക്രട്ടറിയും പൊതു വിഭാഗത്തിൽ പെട്ടവർക്ക് ഐ.സി.ഡി.എസ് സൂപ്പർവൈസറും കട്ടിൽ വിതരണം നടത്തി.

ടൗൺ സാംസ്കാരികനിലയ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജോസ് തോമസ്, റോസ്‌ലി ജോസ്, വി.എസ് രവീന്ദ്രൻ, ഭരണ സമിതി അംഗങ്ങൾ ആയ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബാബു മൂട്ടോളി, മോളി തോമസ് തുടങ്ങിയവർ പങ്കെടുത്തു. എൺപത്തി അഞ്ചോളം ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

Related Articles

Leave a Reply

Back to top button