Thiruvambady

ബഡ്ജറ്റ് 2023; തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 166 കോടി രൂപയുടെ വികസന പദ്ധതികൾ

തിരുവമ്പാടി: 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ 166 കോടി രൂപയുടെ പ്രവൃത്തികൾ ഉൾപ്പെടുത്തി. മുൻ വർഷങ്ങളിലേതുപോലെ ബഡ്ജറ്റിൽ നല്ല പരിഗണനയാണ് മണ്ഡലത്തിന് ഇത്തവണയും നൽകിയിട്ടുള്ളത്.

മുക്കം പാലം 8 കോടി, ഈങ്ങാപ്പുഴ-കാക്കവയൽ റോഡ് 2 കോടി, ഓമശ്ശേരി തിരുവമ്പാടി റോഡ് 6 കോടി, പെരുമ്പൂള-നായാടംപൊയിൽ റോഡ് 10 കോടി, കാരമൂല ജംഗ്ഷൻ -തേക്കുംകുറ്റി-മരഞ്ചാട്ടി റോഡ് 6 കോടി, കൂടരഞ്ഞി-മാങ്കയം-മരഞ്ചാട്ടി റോഡ് 5 കോടി, പൂവാറൻതോട്-നായാടംപൊയിൽ റോഡ് 8 കോടി, മൈക്കാവ് -കോടഞ്ചേരി റോഡ് 4 കോടി, അടിവാരം-നൂറാംതോട് റോഡ് 5 കോടി, നെല്ലിപ്പൊയിൽ-മുണ്ടൂർ-കണ്ടപ്പൻചാൽ റോഡ് 8 കോടി, അടിവാരം-വള്ളിയാട്-ചുരം ഏഴാം വളവ് റോഡ് 20 കോടി, ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡ് 10 കോടി, താഴെ കൂടരഞ്ഞി-തേക്കുംകുറ്റി റോഡ് 4 കോടി, തിരുവമ്പാടി ടൗൺ പരിഷ്‌കരണം 5 കോടി, മുക്കം മിനി സിവിൽ സ്‌റ്റേഷൻ രണ്ടാം നില നിർമ്മാണം 2 കോടി, കൊടിയത്തൂർ-കാരക്കുറ്റി-പന്നിക്കോട് റോഡ് 2 കോടി, അമ്പായത്തോട്-ഈരൂട്-കോടഞ്ചേരി റോഡ് 10 കോടി, മണാശ്ശേരി-മുത്താലം-തൂങ്ങാംപുറം റോഡ് 5 കോടി, തൊണ്ടിമ്മൽക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് 40 കോടി, കോട്ടമുഴി പാലം 4 കോടി, അഗസ്ത്യൻമുഴി പാലം 2 കോടി എന്നിങ്ങനെയാണ് ബജറ്റിൽ ടോക്കണായി ഉൾപ്പെടുത്തിയിരിക്കുന്ന പ്രവൃത്തികൾ. ഓരോ വകുപ്പിന്റെയും മുൻഗണന നിശ്ചയിച്ച് ഭരണാനുമതി ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചു.

Related Articles

Leave a Reply

Back to top button