Thottumukkam

തോട്ടുമുക്കം ഗവ. യു.പി സ്‌കൂൾ സുവർണ്ണ ജൂബിലി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

തോട്ടുമുക്കം: തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്‌കൂൾ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നെല്ലിക്കാപറമ്പ് എസ്.എസ്.എം.ടി.ടി.ഐ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.

ഓരോ കുട്ടിയും തങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയ വിഭവസമൃദ്ധമായ വിഭവങ്ങൾ കൊണ്ടുവന്നാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ക്ലാസ് അധ്യാപകരായ ജിനീഷ്, ഷൈനി എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫ്, പി.ടി.എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ്.എം.സി ചെയർമാൻ ബാബു കെ, എം.പി.ടി.എ വൈസ് പ്രസിഡന്റ് ജംഷീദ തുടങ്ങിയവർ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button