Kodanchery

തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ് ഉടൻ പൂർത്തീകരിക്കണം; കോൺഗ്രസ് പ്രമേയം

കോടഞ്ചേരി: കാലങ്ങളായി മുടങ്ങി കിടക്കുന്ന തിരുവമ്പാടി-തമ്പലമണ്ണ-കോടഞ്ചേരി റോഡ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് വലിയ കൊല്ലി ബൂത്ത് കോൺഗ്രസ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റോഡ് നിർമ്മാണത്തിൽ സർക്കാരും സ്ഥലം എം.എൽ.എയും കാട്ടുന്ന അനാസ്ഥയ്ക്കെതിരെ തിരുവമ്പാടി പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിക്കാനും സമ്മേളനം തീരുമാനിച്ചു.

ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് സണ്ണി പുറപ്പുഴ അധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ട് മല, ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, യു.ഡി.എഫ് ചെയർമാൻ കെ.എം പൗലോസ്, വിൻസന്റ് വടക്കേമുറിയിൽ, അന്നക്കുട്ടി ദേവസ്യ, ആഗസ്തി പല്ലാട്ട്, ഫ്രാൻസിസ് ചാലിൽ, ആൽബിൻ ഊന്നുകല്ലേൽ, ബെന്നി കുളങ്ങരതൊട്ടി, തോമസ് കാരൂപ്പാറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button