ആശ്വാസ് പദ്ധതി യുണിറ്റ് തല ഉദ്ഘാടനവും പദ്ധതി വിശദീകരണവും നടത്തി

അഗസ്ത്യൻമുഴി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന, വ്യാപാരിയുടെ മരണാനന്തരം കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം ലഭ്യമാക്കുന്ന, ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും പദ്ധതി വിശദീകരണവും പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്നു.
വനിതാ വിംഗ് പ്രസിഡന്റ് ഉമ്മു ഹബീബയ്ക്ക് അപേക്ഷാഫോം അടങ്ങിയ ബുക്ക് ലെറ്റ് നൽകിക്കൊണ്ട് കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക പദ്ധതി ഉദ്‌ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ പദ്ധതി വിശദീകരണവും മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചേരി മെമ്പർമാരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
ചടങ്ങിൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ സുബ്രഹ്മണ്യൻ, ട്രഷറർ പി.കെ റഷീദ്, എ.കെ ലത്തീഫ്, ഷിജി അഗസ്റ്റിൻ, സുരേഷ് കുമാർ, പ്രമോദ് സി തുടങ്ങിയവർ സംസാരിച്ചു.







