Pullurampara

പുല്ലൂരാംപാറ കെ.പി എസ്റ്റേറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിച്ച പുല്ലൂരാംപാറ കെ.പി എസ്റ്റേറ്റ് റോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു. അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി, രാജു അമ്പലത്തിങ്കൽ, ജോയി മറ്റപ്പള്ളി, ബഷീർ പൊന്നാംപറമ്പിൽ, മണി ചാരുവിള, ബാബു ചിറ്റാട്ട്, സോമി വെട്ടുകാട്ടിൽ, ബിനു രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button