Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പുതുവർഷത്തിൽ പ്രവർത്തി പൂർത്തീകരിച്ചത് 12 പ്രാദേശിക റോഡുകൾ

തിരുവമ്പാടി: പുതുവർഷം ആരംഭിച്ചതിനിപ്പുറം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇതുവരെ പ്രവർത്തി പൂർത്തീകരിച്ച് യാത്രായോഗ്യമാക്കിയത് 12 പ്രാദേശിക റോഡുകൾ. പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്-മേലെ പരപ്പൻപാറ റോഡാണ് എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചിലവഴിച്ച് ആദ്യം നിർമ്മാണം പൂർത്തീകരിച്ചത്.

തിരുവമ്പാടി പുതിയാമഠം-ലക്ഷംവീട് കോളനി റോഡ്, പുന്നക്കൽ ചെളിപ്പോയിൽ-നരിവീണകുഴി-ഓളിക്കൽ റോഡ്, മാവാതുക്കൽ പി.സി പാലംപടി-റിസോർട്ട് റോഡ്, മാവാതുക്കൽ-ആനക്കുഴി റോഡ്, മുത്തപ്പൻപുഴ തേൻപാറ-ഒലിച്ചുചാട്ടം റോഡ്, കൂരോട്ടുപാറ മുണ്ടൂർ-മുകളത്ത്പടി റോഡ്, മണാശ്ശേരി മുതുകുറ്റിമല-കയ്യേരിക്കൽ റോഡ്, കൊടിയത്തൂർ കണ്ണാംപറമ്പ്-മാട്ടുമുറി റോഡ്, മുക്കം പൊയിൽകോളനി റോഡ്, കൂമ്പാറ മാങ്കുന്ന്-ചുള്ളിയകം റോഡ്, കൊടിയത്തൂർ മൈസൂർപ്പറ്റ-തളിയിലാത്തടം റോഡ് എന്നിവയാണ് ഈ വർഷം ഉദ്ഘാടനം ചെയ്യപ്പെട്ട മറ്റു റോഡുകൾ.

Related Articles

Leave a Reply

Back to top button