Thottumukkam

തോട്ടുമുക്കം ഗവ.യു.പി സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പഠനയാത്ര ഒരുക്കി

തോട്ടുമുക്കം: തോട്ടുമുക്കം ഗവണ്മെന്റ് യു.പി സ്കൂളിലെ എൽ.പി, കെ.ജി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഒരുക്കിയ പഠന യാത്ര ‘ഉല്ലാസം 2.0’ വേറിട്ട അനുഭവമായി മാറി. കോഴിക്കോട് ബേപ്പൂർ, പ്ലാനറ്റോറിയം, ഫൺസിറ്റി പാർക്ക്, സുവോളജിക്കൽ സർവ്വേ പാർക്ക്, നോർത്ത് ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് വിദ്യാർത്ഥികൾ സന്ദർശിച്ചത്.

വിജ്ഞാനപ്രദവും വിനോദപരവുമായ പഠന യാത്രയിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 2023ൽ അമ്പതാം വാർഷികം ആഘോഷിക്കുന്ന സ്കൂളിന്റെ അമ്പതിന പരിപാടികളുടെ ഭാഗമായാണ് പഠനയാത്ര ഒരുക്കിയത്. പഠനയാത്രക്ക് ഷാഹുൽ ജിനീഷ്, ഖൈറുന്നിസ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button