Adivaram

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം

അടിവാരം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. ചിപ്പിലിത്തോടിന് സമീപം നടന്ന അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാലികുപ്പി കയറ്റി വന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്.

നിസാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരം സംരക്ഷണ പ്രവർത്തകരും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നു. കഴിഞ്ഞമാസം ഇതേ സ്ഥലത്താണ് ലോറി പള്ളിക്ക് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

Related Articles

Leave a Reply

Back to top button