Thiruvambady
തിരുവമ്പാടിയിൽ ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് തിരുവമ്പാടി-പുന്നക്കൽ റോഡ് ജംഗ്ഷനിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച ചാർജിങ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് പ്രദീപ് പി, സബ് എഞ്ചിനീയർമാരായ മുഹമ്മദ് ഇക്ബാൽ, ശിഹാബ്, പഞ്ചായത്ത് മെമ്പർമാരായ കെ.എം മുഹമ്മദാലി, കെ.ഡി ആന്റണി, റംല ചോലക്കൽ, ബിന്ദു ജോൺസൻ, അപ്പു കോട്ടയിൽ, കെ.എസ്.ഇ.ബി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.







