Mukkam

മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ അത്യുജ്ജ്വല പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ്

മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് സമാപനം കുറിച്ചു. സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സാംസ്‌കാരിക വേദിയിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തി അത്യുഗ്രൻ പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ് ഫെസ്റ്റ് ഗ്രൗണ്ടിനെ ഒന്നടങ്കം ഇളക്കിമറിച്ചു. ആലാപനത്തിലെ വ്യത്യസ്തതയുമായി സംഗീത പ്രേമികളെ നേടിയെടുത്ത ആൽമരം ടീമിന്റെ പ്രകടനത്തിന് മുക്കം ഫെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജനാവലിയാണ് സാക്ഷ്യം വഹിച്ചത്.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, ഭക്ഷ്യമേള, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, പ്രമുഖ വ്യക്തിത്വങ്ങളും സിനിമാ താരങ്ങളും പങ്കെടുത്ത സാംസ്‌കാരിക ചടങ്ങുകൾ, വിവിധ കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ ജനുവരി 19ന് തുടക്കം കുറിച്ച ഫെസ്റ്റ് 18 ദിവസമാണ് നീണ്ടുനിന്നത്. മുക്കം ഫെസ്റ്റിന്റെ എല്ലാ ദിവസത്തെയും സാംസ്‌കാരിക, കലാ വേദികളിലെ പരിപാടികൾ ഞങ്ങളുടെ യുട്യൂബ് ചാനൽ മുഖേന പ്രേക്ഷകർക്ക് കാണാവുന്നതാണ്.

Related Articles

Leave a Reply

Back to top button