Kodanchery

ജില്ലാ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വേളംങ്കോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാർ

കോടഞ്ചേരി: ജില്ലാ ഹാൻഡ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ പന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന നാല്പതാമത് ജില്ലാ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വേളംങ്കോട് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. ഫൈനലിൽ കോടഞ്ചേരി ഹാൻഡ്ബോൾ അക്കാദമിയെ നാലിനെതിരെ എട്ടു ഗോളുകൾക്ക് തകര്‍ത്താണ് വേളംങ്കോട് ജേതാക്കളായത്.

ടൂർണമെന്റിലെ മികച്ച താരമായി മെൽബിൻ മാത്യുവിനെയും ടോപ് സ്കോററായി അൻസിലിനെയും തിരഞ്ഞെടുത്തു. ഇരുവരും വേളംകോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ്. വിജയം നേടിയ ടീമിനെയും പരിശീലകൻ ബേസിൽ സി.എസിനെയും സ്കൂൾ ഹെഡ്മിസ്ട്രസ് സി.മെൽവിൻ എസ്.ഐ.സിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Related Articles

Leave a Reply

Back to top button