Mukkam

മുക്കത്ത് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ച്

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്‌ വിങ്ങിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം നഗരത്തിൽ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതിനാൽ വ്യാപാരികൾ ബുദ്ധിമുട്ടനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് മാർച്ച് നടത്തിയത്. വൈദ്യുതി മുടങ്ങുന്നതിനാൽ ഹോട്ടൽ, പ്രിന്റിങ്, നിർമാണമേഖലകൾ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് വ്യാപാരികൾ പറഞ്ഞു.

മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുതത്തൂണുകളും ട്രാൻസ്‌ഫോർമറുകളും മാറ്റി സ്ഥാപിക്കാനാണ് ലൈൻ ഓഫ് ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെന്നും എന്നാൽ തൊഴിലാളികളുടെ എണ്ണകുറവും പരിചയക്കുറവുമാണ് പ്രവൃത്തിവൈകാൻ കാരണമെന്നും വ്യാപാരികൾ ആരോപിച്ചു. മുക്കം ബസ്‌ സ്റ്റാൻഡിൽനിന്ന് കെ.എസ്.ഇ.ബി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് പി അലി അക്ബർ ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് നിസാർ അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button