Kodiyathur
കൊടിയത്തൂരിൽ സി.പി കുഞ്ഞു അനുശോചന യോഗം സംഘടിപ്പിച്ചു
കൊടിയത്തൂർ: ഫെബ്രുവരി 11ന് അന്തരിച്ച സി.പി.ഐ.എം മുൻ ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പറും മുൻ എം.എൽ.എയുമായിരുന്ന സി.പി കുഞ്ഞുവിന്റെ നിര്യാണത്തിൽ കൊടിയത്തൂർ യുവചേതനയിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
യോഗത്തിൽ ഏരിയാ കമ്മറ്റിയംഗം സി.ടി.സി അബ്ദുള്ള, വി വീരാൽ കുട്ടി, കരീം കൊടിയത്തൂർ, പി.പി സുരേഷ് ബാബു, സലാം എം.കെ, പി.പി.എം ഇസ്ഹാക്ക് എന്നിവർ സംസാരിച്ചു.