Kodanchery

മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു

കോടഞ്ചേരി: മർകസ് നോളജ് സിറ്റിയിൽ ലോക യൂനാനി ദിനം ആചരിച്ചു. മർകസ് യൂനാനി മെഡിക്കൽ കോളേജും ടീം സ്പർശവും സംയുക്തമായാണ് ലോക യൂനാനി ദിനത്തിൽ ദിനാചരണം നടത്തിയത്. ശനിയാഴ്ച രാവിലെ 6 മണിക്ക് പബ്ലിക് ഫിറ്റ്നസ് ക്യാമ്പോടെയാണ് പരിപാടികൾ ആരംഭിച്ചത്.

ക്യാമ്പയിനിന്റെ ഭാഗമായി പബ്ലിക് സെമിനാർ, പാനൽ ഡിസ്കഷൻ, പബ്ലിക് ഫ്ലാഷ് മോബ്, മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ക്യാമ്പയിൻ ഡോ.അബ്ദുൽ ഹകീം അസ്‌ഹരി ഉദ്ഘാടനം ചെയ്‌തു. കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.മുജീബ് വിഷയാവതരണം നടത്തി.

Related Articles

Leave a Reply

Back to top button