Mukkam

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

മുക്കം : തെച്ചിയാട് അൽ ഇർഷാദ് ആർട്സ് ആൻഡ് സയൻസ് വിമൻസ് കോളേജ് എൻഎസ്എസ് യൂണിറ്റും മുക്കം നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് തുടക്കമായി. ഹരിതകേരള മിഷന്റെയും നവകേരളം കർമപദ്ധതിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മണ്ണിന്റെയും ജലത്തിന്റെയും നിലനില്പ് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ വി. സെലീന അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ സന്ദേശം നൽകി. പ്രകൃതിക്കൊരു കൈത്താങ് പദ്ധതി അൽ ഇർഷാദ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി ഉസൈൻ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കൃപ രഞ്ജിത്, സംഗീത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ജില, കെ. ബോബിഷ്, ആശാ തോമസ്, ശുചിത്വ മിഷൻ കോഡിനേറ്റർ വി. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button